വിരമിക്കുന്ന രാജ്യസഭാ അംഗങ്ങൾക്ക് ആശംസകൾ നേർന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങൾ

പാണ്ഡിത്യത്തെക്കാൾ വലുതാണ് അനുഭവങ്ങളിലൂടെ ലഭിക്കുന്ന കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്ക് നല്കിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിരമിക്കുന്നവരിൽ എ.കെ.ആന്റണി, സോമപ്രസാദ്, ശ്രേയാംസ് കുമാര് എന്നിവരും ഉൾപ്പെടുന്നു

എ.കെ.ആന്റണി, സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാർ എന്നിവരടക്കം 72 അംഗങ്ങളാണ് രാജ്യസഭയിൽ നിന്ന് വിരമിക്കുന്നത്. എല്ലാ അംഗങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവരാണെന്ന് രാജ്യസഭ അദ്ധ്യക്ഷന് വെങ്കയ്യ നായിഡു പറഞ്ഞു. വിരമിക്കുന്നവരോട് തിരിച്ചുവരണം എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനുഭവങ്ങളെക്കാൾ വലിയ പാഠങ്ങൾ ഇല്ലെന്നും മോദി പറഞ്ഞു.

ഭരണ പ്രതിപക്ഷ അംഗങ്ങൾ വിരമിക്കുന്ന അംഗങ്ങൾക്ക് ആശംസകൾ നേർന്നു. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും. കേരളത്തില് നിന്നും സിപിഐ എം അംഗം എ.എ.റഹീം, സിപിഐ അംഗം അഡ്വ.പി.സന്തോഷ് കുമാർ , കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here