ഓട്ടോ ടാക്സി നിരക്ക്‌; സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ അഭിപ്രായങ്ങളിൽ കാഴമ്പുണ്ടോയെന്ന് പരിശോധിക്കും; മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത്‌ വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക്‌ പര്യാപ്തമല്ല എന്ന സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ അഭിപ്രായങ്ങളിൽ കാഴമ്പുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വർദ്ധനവ് പരിശോധിക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു.

ഓട്ടോ ടാക്സി തൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ് ഇടതുമുന്നണി യോഗം നിരക്ക് വർധനക്ക് അനുമതി നൽകിയത്. എന്നാൽ ഓട്ടോ ടാക്സി മിനിമം ചാർജ് തീരുമാനത്തിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി സംയുക്ത തൊഴിലാളി യൂണിയൻ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.

ഇതിന് പിന്നാലെയാണ് നിരക്ക് സംബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ അഭിപ്രായങ്ങളിൽ കാഴമ്പുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്.

സർക്കാരുമായുള്ള ചർച്ചയിൽ സംഘടനകൾ ഉന്നയിച്ച നിരക്കും, ഇപ്പോൾ പ്രഖ്യാപിച്ച നിരക്കും തമ്മിലുള്ള വ്യത്യാസമാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News