മദ്യനയത്തിൽ ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കാർഷിക മേഖലയിലെ മുന്നേറ്റമായിയിരിക്കും മദ്യനയമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അന്തസ്സായി മദ്യം വാങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ക്യൂ ഒഴിവാക്കാനുള്ള തീരുമാനം അതിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ഐ ടി പാർക്കുകളിലെ മദ്യശാലകളിൽ പുറമേ നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാവില്ല.

മദ്യനയത്തിൽ ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കാർഷിക മേഖലയിലെ മുന്നേറ്റമായിയിരിക്കും മദ്യനയമെന്നും മന്ത്രി പറഞ്ഞു. കശുമാങ്ങയിൽ നിന്ന് മദ്യം ഉണ്ടാക്കിയാൽ കശുവണ്ടി കർഷകർക്ക് അത് നേട്ടമാകും.

ഐ ടി പാർക്കുകളിലെ മദ്യശാലകളിൽ പുറമേ നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാവില്ല. അന്തസ്സായി മദ്യം വാങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ക്യൂ ഒഴിവാക്കാനുള്ള തീരുമാനം അതിന് വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here