
ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ദിലീപിൻ്റെ വീട്ടിൽ പോയി കൂടിക്കാഴ്ച നടത്തിയതല്ല. ദിലീപിനൊപ്പം ചായ കുടക്കാൻ പോയതുമല്ല. അങ്ങിനെയാണെങ്കിലും തന്നെ കഴുവേറ്റണ്ട കാര്യമില്ല. സിനിമാ മേഖലയിലെ സംഘടനയുടെ പൊതുപരിപാടിയിലാണ് ഒരുമിച്ച് പങ്കെടുത്തത്.
ദിലീപുള്ള പരിപാടികളിൽ നിന്ന് ഓടിയൊളിക്കാനാകില്ല. സിനിമാ പ്രവർത്തകൻ എന്ന നിലയിൽ സിനിമയിലെ സഹപ്രവർത്തകർക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നതിന് സർക്കാർ തൻ്റെ മേൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത് ദിലീപല്ല. കേരളത്തിലെ മുഴുവൻ തീയ്യറ്ററുകളുടെയും ഉടമയല്ല ദിലീപ്.
താൻ ഇവിടെ എത്തിയശേഷം ചർച്ച ചെയ്തത് കൊവിഡിന് ശേഷം തീയറ്റർ പ്രവർത്തനം തുടങ്ങിയശേഷമുള്ള സാഹചര്യമാണ്. ഞാൻ യാത്ര ചെയ്യുന്ന വിമാനത്തിൽ ദിലീപ് ഉണ്ടായാൽ ഇറങ്ങി പോകണോയെന്നും രഞ്ജിത്ത് ചോദിച്ചു. ഫിയോക്കിന്റെ പരിപാടിയിൽ പത്ത് മിനിറ്റ് പങ്കെടുത്തു തിരിച്ചു വന്നു. അത്രമാത്രമേ തനിക്ക് പറയാനുള്ളൂ. അതിൽ കൂടുതൽ പറയേണ്ട കാര്യവുമില്ലന്ന് രഞ്ജിത്ത് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here