നടൻ ദുൽഖർ സൽമാന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ദുൽഖറിന്റെ നിർമ്മാണ കമ്പനി പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ഫിയോക് പറഞ്ഞു.
‘സല്യൂട്ട്’ സിനിമ ഒ.ടി.ടിക്ക് നൽകിയതുമായി ബന്ധപ്പെട്ടാണ് ദുൽഖറിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഇനിയുള്ള സിനിമകൾ തിയറ്ററിന് നൽകുമെന്ന് ദുൽഖർ അറിയിച്ചു.
ജനുവരിയിൽ തിയേറ്റർ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാൽ ഒമൈക്രോൺ ഭീഷണിയെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.
ചിത്രം ഒടിടിയ്ക്ക് നൽകുന്നത് തിയേറ്റർ ഉടമകളോട് ചെയ്യുന്ന ചതിയാണെന്നും ദുൽഖർ സൽമാൻ അഭിനയിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല എന്നും ഫിയോക് നിലപാട് അറിയിച്ചിരുന്നു. വിലക്കുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ചൂടേറിയതോടെയാണ് ഫിയോക് തീരുമാനം മാറ്റിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.