അഞ്ച് വര്‍ഷംകൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി; പൃഥ്വിരാജ്

സുഹൃത്തെന്ന നിലയില്‍നിന്ന് അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്ന് നടന്‍ പൃഥ്വിരാജ്. ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലേക്ക് തിരിച്ച് വരുമോയെന്ന് ഞങ്ങള്‍ ഒരുപാട് പേര്‍ ഭാവനയോട് ഇതിനു മുന്‍പ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോളായിരിക്കും ഭാവന സ്വയം അതിന് തയ്യാറായത്. അങ്ങനെ വരുന്നതാണ്.

താന്‍ ഭാവനയുടെ നല്ലൊരു സുഹൃത്താണ്. എന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട് അവരുടെ കടുത്ത ആരാധകനായി മാറി. സിനിമാലോകം എന്നു പറയുന്നത് ഒരേ പോലെ ഒരു ലോകത്തില്‍ ജീവിക്കുന്ന ആള്‍ക്കാരല്ല.

ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്റെയൊരു ലോകമുണ്ട്. എനിക്കാ ലോകമേ അറിയൂ. ആ വേള്‍ഡിലുള്ളവര്‍ ഭാവന തിരികെ സിനിമയിലേക്ക് വരുന്നവര്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ജീവിക്കുന്ന എന്റെ ഒരു ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവിനെ ആരാധനയോടെ നോക്കിക്കാണുന്നവരാണ് – പൃഥ്വിരാജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News