മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരം വിതരണം ചെയ്തു

സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമപാലനത്തിലും മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരം വിതരണം ചെയ്തു.

തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരം വിതരണം ചെയ്തു. വജ്ര അവാർഡ് നേടിയ 93 സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച 8 സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡും, 117 സാധനങ്ങൾ സുവർണ്ണ പുരസ്കാരവും ഏറ്റുവാങ്ങി.

ടെക്സ്റ്റൈൽ വിഭാഗത്തിൽ കണ്ണൂർ ലുലു സാരീസ് വജ്ര പുരസ്കാരത്തിന് അർഹരായി. ചെയർമാൻ അബ്ദുൽ ഹമീദ്, മാനേജിങ് ഡയറക്ടർ ഹബീബ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here