യുഡിഎഫിൽ ഘടകകക്ഷികൾക്ക് അതൃപ്‌തിയെന്ന മാണി സി കാപ്പന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുന്നത് അനൗചിത്യമാണ്. ഒരു പരാതിയും മാണി സി കാപ്പൻ ഉന്നയിച്ചിട്ടില്ല.
എന്ത് പ്രേരണയിലാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം കാപ്പൻ നടത്തിയതെന്നറിയില്ല. എന്ത് പരാതിയുണ്ടെങ്കിലും അത് പരിശോധിച്ച് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.
ഘടകകക്ഷികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ല അവരെ പരിഗണിക്കുന്നത്. ആർഎസ്‌പിയുമായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത് പോലെ ഇതും പരിഹരിക്കുമെന്നും സതീശൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.