ഒരുപാട് പേടിച്ച് ചെറിയ ചുവടുവെപ്പുകളിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്: ദുല്‍ഖര്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതം പത്ത് വര്‍ത്തില്‍ എത്തി നില്‍ക്കുകയാണ്. സെക്കന്റ് ഷോ മുതല്‍ ആരംഭിച്ചതാണ് ദുല്‍ഖറിന്റെ അഭിനയ ജീവിതം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ആണ് ദുല്‍ഖറിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖറിന്റെ സിനിമാ കരിയറിലെ ആദ്യത്തെ മുഴുനീള പൊലീസ് കഥാപാത്രം കൂടിയായിരുന്നു സല്യൂട്ടിലേത്.

സിനിമയിലേക്ക് വരുമ്പോള്‍ ഇത്ര ദൂരം എത്തുമെന്നോ ഭാവിയെന്താകുമെന്നോ അറിയില്ലായിരുന്നുവെന്ന് ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
ഞാനിത്രതന്നെ എത്തുമെന്ന് വിചാരിച്ചയാളല്ല. സത്യംപറഞ്ഞാല്‍, ഒരുപാട് പേടിയോടെയാണ് ഞാന്‍ സിനിമയില്‍ വന്നത്. ഭാവിയെന്താവുമെന്നറിയില്ല.

ഇതൊരു കരിയറായി മാറ്റിയെടുക്കാന്‍ പറ്റുമോ എന്നത് എപ്പോഴും ആകാംക്ഷയുള്ള ചോദ്യമായിരുന്നു. കാരണം ഇതെനിക്ക് സ്വയം തെരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയല്ലല്ലോ. പ്രേക്ഷകര്‍ സ്വീകരിച്ചാലേ നമുക്ക് മുന്നോട്ടുപോവാന്‍ പറ്റൂ. അങ്ങനെയൊക്കെ ഒരുപാട് പേടിച്ച് പേടിച്ച് ചെറിയ ചുവടുവെപ്പുകളിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്- ദുല്‍ഖര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News