സിനിമാ സീരിയല്‍ താരം സോണിയ ഇനി മുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്

സിനിമാ സീരിയല്‍ താരം സോണിയ ഇനി മുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്. ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി താരമാണ്.

വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുന്‍സിഫ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചത്. നടി ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്.

‘അത്ഭുതദ്വീപ്’ എന്ന സിനിമയില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി സോണിയ അഭിനയിച്ചത്. ‘കുഞ്ഞാലി മരയ്ക്കാര്‍’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട പ്രധാന സീരിയലുകള്‍. നിരവധി ആളുകള്‍ താരത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News