അമേരിക്കയില്‍ വ്യോമഗതാഗതം പ്രതിസന്ധിയില്‍

കൊവിഡ് പ്രതിസന്ധിക്കു ശേഷം വ്യോമഗതാഗതം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമ്പോഴും അമേരിക്കന്‍ വിമാനക്കമ്പനികള്‍ പ്രതിസന്ധിയിലാണ്. വിമാനം പറത്താന്‍ ആവശ്യത്തിന് പൈലറ്റുമാരില്ല. പൈലറ്റുമാരുടെ ലഭ്യതക്കുറവും മോശം കാലാവസ്ഥയും കാരണം ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ ക്രിസ്മസ് സീസണില്‍ കാന്‍സല്‍ ചെയ്തതെന്നും ശമ്പളം കൂട്ടിയും മറ്റ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും കമ്പനികള്‍ പൈലറ്റുമാരെ ആകര്‍ഷിക്കുന്ന തിരക്കിലാണെന്നും പ്രമുഖ വ്യോമയാന വാര്‍ത്താ വെബ്സൈറ്റായ ‘ഏറോടൈം ഹബ്ബ്’ പറയുന്നു.

അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്റെ (അയാട്ട) കണക്കുകള്‍ പ്രകാരം, കൊവിഡിനു ശേഷം വ്യോമഗതാഗതം ഏറ്റവും വേഗത്തില്‍ പൂര്‍വസ്ഥിതി കൈവരിക്കുന്ന രാജ്യമാണ് അമേരിക്ക. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഏറെക്കുറെ 2019-ലെ അത്രതന്നെ ആളുകള്‍ അമേരിക്കയില്‍ വിമാനയാത്ര ചെയ്തു എന്നാണ് കണക്കുകള്‍. 2023 ആകാശയാത്രയെ സംബന്ധിച്ചിടത്തോളം മികവിന്റെ വര്‍ഷമായിരിക്കുമെന്നും അയാട്ട പറയുന്നു.

എന്നാല്‍, പൈലറ്റുമാരെ സ്വന്തമാക്കുന്ന കാര്യത്തില്‍ കടുത്ത മത്സരമാണ് അമേരിക്കയിലെ വിമാനക്കമ്പനികള്‍ക്കിടയില്‍ നടക്കുന്നത്. ചില കമ്പനികള്‍ ശമ്പളവര്‍ധനയും മറ്റ് പാരിതോഷികങ്ങളും പ്രഖ്യാപിക്കുമ്പോള്‍ മറ്റു ചിലര്‍ വൈമാനിക സ്‌കൂളുകളുമായുള്ള പാര്‍ട്ണര്‍ഷിപ്പിലൂടെ ആളെ ഒപ്പിക്കാനാണ് ശ്രമിക്കുന്നത്. ചില വിമാനക്കമ്പനികള്‍ സ്വന്തം നിലയ്ക്കു തന്നെ സ്‌കൂളുകളും ആരംഭിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News