ഒരുത്തീ സിനിമ കണ്ട അനുഭവം പങ്കുവെച്ച് രതീഷ് വേഗ

നവ്യയുടെ ഒരുത്തീ എന്ന ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. സിനിമയെക്കുറിച്ച് സംഗീത സംവിധായകന്‍ രതീഷ് വേഗ തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ശരിക്കും വിളിക്കാന്‍ തോന്നുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് നവ്യ ചിത്രത്തില്‍ കോറിയിടുന്നതെന്നാണ് രതീഷ് വേഗ അഭിപ്രായപ്പെടുന്നത്.

രതീഷ് വേഗയുടെ കുറിപ്പ് ഇങ്ങനെ- ”ഒരുത്തീ എന്ന ചിത്രം കണ്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡയറക്ടര്‍ എന്റെ പ്രിയ ഗുരുനാഥന്‍ കൂടിയായ വികെപി സാറിന്റെ ചിത്രം എന്നത് തന്നെയാണ് ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച ആദ്യഘടകം. സാധാരണക്കാരുടെ ജീവിതത്തിലെ നേര്‍ക്കാഴ്ചയാണ് ഒരുത്തി.

നന്ദനത്തിലെ ബാലാമണിയില്‍ നിന്നും ഒരുത്തിയിലെ രാധാമണിയിലേക്ക് എത്തുന്ന നവ്യ. ഒരിക്കലും നവ്യയെ ചിത്രത്തില്‍ കണ്ടില്ല; നമ്മുടെ ഇടയില്‍ കാണുന്ന ജീവിതപ്രാരാബ്ധങ്ങളാല്‍ നെട്ടോട്ടമോടുന്ന രാധാമണിയായി നവ്യ ജീവിക്കുന്ന അനുഭവം.

രാധാമണിയുടെ ആത്മസംഘര്‍ഷങ്ങളിലൂടെ നമ്മളും യാത്രചെയ്യുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ശരിക്കും വിളിക്കാന്‍ തോന്നുന്ന അഭിനയ മുഹൂര്‍ത്തം കോറിയിടുന്നു നവ്യ. പറയുന്ന കഥയുടെ ആഴം ആത്മാവുള്ളതെങ്കില്‍ വികെപി സര്‍ അത് കണ്‍സീവ് ചെയ്യുന്നതില്‍ അള്‍ട്ടിമേറ്റ് ആണ് എന്ന് ഞാന്‍ എപ്പോഴും പറയുന്നതാണ്. ഇവിടെ ഒരുത്തിയുടെ കൂടെ നമ്മുടെ മനസ്സിനെയും യാത്ര ചെയ്യിക്കുന്നുണ്ട് വികെപി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here