ഗവര്‍ണര്‍മാരുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനെതിരെ സിപിഐ എമ്മിന്റെ സ്വകാര്യ ബില്ല്. വി. ശിവദാസനാണ് രാജ്യസഭയില്‍ നാളെ സ്വകാര്യ ബില്ല് അവതരിപ്പിക്കുക.
ഗവര്‍ണര്‍ നിയമനം നിയമസഭാംഗങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളും ചേര്‍ന്ന് തെരഞ്ഞെടുക്കണമെന്നും, സംസ്ഥാനത്തിന്റെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കാന്‍ സംസ്ഥാന നിയമസഭക്ക് അധികാരം നല്കണമെന്നും ബില്ല് നിര്‍ദേശിക്കുന്നു.
തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്നും,ഭിന്നശേഷിയുള്ളവര്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എം പിയ്ക്കും അനുമതി കിട്ടി.
പട്ടികജാതി-പട്ടികവര്‍ഗ -പിന്നാ ക്ക വിഭാഗങ്ങളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള സ്വകാര്യ ബില്ല് സിപിഐഎം അംഗം സോമപ്രസാദും അവതരിപ്പിക്കും. ഇതടക്കം 26 സ്വകാര്യ ബില്ലുകളുടെ അവതരണത്തിനാണ് നാളെ രാജ്യസഭയില്‍ അനുമതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.