ആരതി മറ്റൊരുത്തീ; ആരതിയെ പ്രശംസിച്ച് നവ്യ നായര്‍

യാത്രയ്ക്കിടെ ബസില്‍വെച്ച് തന്നെ ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിലേല്‍പ്പിച്ച ആരതിയെ അഭിനന്ദിച്ച് നവ്യ നായര്‍. ‘ആരതി മറ്റൊരുത്തീ’ എന്ന് കുറിച്ചുകൊണ്ടാണ് നവ്യ ഫേസ്ബുക്കില്‍ അഭിനന്ദനമറിയിച്ചത്.

കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിക്ക് ദുരനുഭവം ഉണ്ടായത്. തിരക്കേറിയ ബസില്‍ ശല്യം ചെയ്തയാള്‍ക്കെതിരെയാണ് ആരതി പ്രതികരിച്ചത്.

പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള ആരും പ്രതികരിച്ചതുമില്ല. ഉപദ്രവം സഹിക്കവയ്യാതെ ആരതി പിങ്ക്പോലീസിനെ വിളിക്കാന്‍ ഫോണെടുത്തപ്പോള്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടിയിരുന്നു. എന്നാല്‍ അക്രമിയുടെ പിന്നാലെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടി ആരതി ആളെ പിടികൂടുകയായിരുന്നു. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52)പൊലീസ് അറസ്റ്റ് ചെയ്തു.

പകല്‍സമയത്ത് യാത്രക്കാര്‍ നിറഞ്ഞ ബസിനുള്ളില്‍ ഇങ്ങനെ ഉപദ്രവിക്കുന്നയാള്‍ ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടാല്‍ വെറുതെവിടുമോ എന്നായിരുന്നു ആരതിയുടെ ചോദ്യം. അതിനാലാണ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ പ്രതികരിക്കണമെന്നും ആരതി പറഞ്ഞു.

ആരതിക്ക് അഭിനന്ദനങ്ങളുമായി സമൂഹമാധ്യമങ്ങള്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നവ്യ നായര്‍ വാര്‍ത്ത പങ്കുവച്ചുകൊണ്ട് അഭിനന്ദനമറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News