
ആവശ്യമായ ചേരുവകള്‍
1.ഞണ്ട് – 500 ഗ്രാം
2.എണ്ണ – ഒരു ചെറിയ സ്പൂണ്‍
3.വെളുത്തുള്ളി – ഒരു കുടം
ഇഞ്ചി ചെറുതായി അരിഞ്ഞത് – അഞ്ചു ചെറിയ സ്പൂണ്‍
കുരുമുളക് – 25 ഗ്രാം
4.തേങ്ങ – ഒരു മുറി, ചുരണ്ടിയത്
5.എണ്ണ – 50 ഗ്രാം
6.സവാള നീളത്തില്‍ അരിഞ്ഞത് – രണ്ടു വലുത്
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – അഞ്ച്
കറിവേപ്പില – രണ്ടു തണ്ട്
7.തക്കാളി നീളത്തില്‍ അരിഞ്ഞത് – രണ്ടു വലുത്
8.മുളകുപൊടി – ഒന്നര വലിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
9.വെള്ളം – ഒരു കപ്പ്
10.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഞണ്ട് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കുക. എണ്ണ ചൂടാക്കിയതില്‍ വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് എന്നിവ ചേര്‍ത്തു വഴറ്റി പച്ചമണം മാറുമ്പോള്‍ വാങ്ങി, മയത്തില്‍ അരയ്ക്കുക. ഇതിലേക്കു തേങ്ങ ചുരണ്ടിയതും ചേര്‍ത്തരയ്ക്കണം. ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക.
ഇളം ബ്രൗണ്‍നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചൂടാകുമ്പോള്‍ ഒരു കപ്പു വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
തിളച്ചു വരുമ്പോള്‍ ഞണ്ടും അരപ്പും ചേര്‍ക്കുക. ഞണ്ടിറച്ചി വെന്തു ചാറു വറ്റി കുറുകുമ്പോള്‍ ഇറക്കി വയ്ക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here