
വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് ഉണക്ക ചെമ്മീന്‍ ഫ്രൈ. രുചികരമായ ഉണക്ക ചെമ്മീന്‍ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
വേണ്ട ചേരുവകള്‍
ഉണക്ക ചെമ്മീന്‍ ഒരു കപ്പ്
ചുവന്നുള്ളി ഒരു കപ്പ് ചെറുതായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
മുളക് പൊടി ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉണക്ക ചെമ്മീന്‍ വൃത്തിയായി കഴുകിയ ശേഷം പാനില്‍ അല്പം എണ്ണ ഒഴിച്ച് വറുത്തെടുക്കാം. അത് മാറ്റി വയ്ക്കാം.
ഇനി അതെ പാനില്‍ ചുവന്നുള്ളി വഴറ്റാം. വേണമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാം. ഉണക്ക ചെമ്മീനില്‍ ഉപ്പു ഉണ്ടെങ്കില്‍ വേറെ ചേര്‍ക്കേണ്ടതില്ല.
ചുവന്നുള്ളി വഴറ്റിയ ശേഷം അതിലേക്ക് ഉണക്ക ചെമ്മീന്‍ ചേര്‍ക്കാം. ഇനി എരിവിന് അനുസരിച്ച് മുളക് പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം.
രുചികരമായ ഉണക്ക ചെമ്മീന്‍ ഫ്രൈ തയ്യാറായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here