ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ചെറുതോണിയിൽ തുടക്കമായി. അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ യൂത്ത് സെൻ്റർ നിർമാണത്തിൻ്റെ ശിലാസ്ഥാപനവും എ.എ റഹീം നിർവഹിച്ചു.
മൂന്നാറിലെ അഭിമന്യു കാശിനാഥൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നെത്തിച്ച പതാക ജില്ലാ പ്രസിഡൻ്റ് പി.പി സുമേഷ് ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. പ്രകടനത്തിന് ശേഷം പ്രതിനിധികൾ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ രക്തസാക്ഷി ധീരജിൻ്റെ പേരിലുള്ള നഗറിലാണ് സമ്മേളനം. സെക്കുലർ ഇന്ത്യയെ തകർത്ത് മതരാഷ്ട്ര നിർമാണത്തിനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ റഹിം പറഞ്ഞു.
ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച പുരോഗമിക്കുകയാണ്. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡൻ്റ് എസ് സതീഷ്, കെ യു ജനീഷ് കുമാർ, ഗ്രീഷ്മ അജയഘോഷ്, ജെയ്ക്ക് സി തോമസ് തുടങ്ങിയ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഡിവൈഎഫ്ഐ സ്വന്തമായി വാങ്ങിയ സ്ഥലത്ത് യൂത്ത് സെൻ്ററിൻ്റെ നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപന കർമവും എ എ റഹീം നിർവഹിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ സമ്മേളനം ഏപ്രിൽ ഒന്നിന് സമാപിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.