ഗോതമ്പുപൊടിയും കൈതച്ചക്കയും ഏത്തപ്പഴവും ചേര്‍ന്ന കിടിലന്‍ ഇലയപ്പം

കൈതച്ചക്കയും ഏത്തപ്പഴവും ഗോതമ്പുപൊടിയും ചേര്‍ത്ത് അതീവ രുചികരമായ ഇലയപ്പം ആവിയില്‍ വേവിച്ച് തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവസ്യമായ ചേരുവകള്‍

ഗോതമ്പുപൊടി – ഒന്നര കപ്പ്
ശര്‍ക്കര – ഒരു കപ്പ്
കൈതച്ചക്ക – മുക്കാല്‍ കപ്പ്
ഏത്തപ്പഴം – ഒന്ന്
തേങ്ങ ചിരവിയത് – മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – കാല്‍ ടീസ്പൂണ്‍
ബേക്കിങ് സോഡ – കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം

ശര്‍ക്കര ഒരു കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അരിച്ചെടുക്കുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ ചെറുതായി അരിഞ്ഞ കൈതച്ചക്ക, ചെറുതായി അരിഞ്ഞ ഏത്തപ്പഴം, തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി ഇവ ചേര്‍ക്കുക. തയാറാക്കിയ ശര്‍ക്കരപാനിയില്‍ നിന്നും പകുതി ചേര്‍ത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിച്ച് തീ ഓഫ് ചെയ്യുക.

അല്‍പം ചൂടാറിയതിനു ശേഷം ബാക്കിയുള്ള ശര്‍ക്കരപ്പാനി, ഗോതമ്പുപൊടി, ഉപ്പ്, ബേക്കിങ് സോഡ ഇവ ചേര്‍ത്ത് ഇഡ്ഡലി മാവിനേക്കാള്‍ അല്‍പം കൂടി കട്ടിയില്‍ കുഴച്ചെടുക്കുക. ആവശ്യമുണ്ടെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്തു കൊടുക്കാം.

വാഴയില തീയില്‍ വച്ച് ചൂടാക്കി എടുത്തതിനുശേഷം വൃത്താകൃതിയില്‍ മുറിച്ചെടുക്കുക. അല്‍പം നെയ്യ്മയം പുരട്ടി ഒരു ഇഡ്ഡലിത്തട്ടില്‍ നിരത്തുക.

തയാറാക്കിയ ഗോതമ്പ് – പഴം മിശ്രിതം രണ്ടു സ്പൂണ്‍ വീതം ഓരോ ഇലയിലും ഒഴിക്കുക.

15 മിനിറ്റ് ആവിയില്‍ വേവിച്ചെടുത്താല്‍ രുചികരമായ ഇലയപ്പം തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here