നാലു മണി ചായയ്‌ക്കൊപ്പം ഈസി നൂഡില്‍സ് മിക്‌സ്ചര്‍

തയാറാക്കുന്ന വിധം

ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണയും പാകത്തിനുപ്പും ചേര്‍ത്തു വെള്ളം തിളപ്പിക്കുക. ഇതിലേക്കു രണ്ടു കപ്പ് നൂഡില്‍സ് ചേര്‍ത്തു മുക്കാല്‍ വേവാകുമ്പോള്‍ ഊറ്റി വെള്ളം വാലാന്‍ വയ്ക്കുക. വെള്ളം വാര്‍ന്ന ശേഷം ഒന്നൊന്നില്‍ തൊടാതെ പ്ലേറ്റില്‍ നിരത്തി വയ്ക്കണം.

ചൂടാറിയ ശേഷം ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക. അതേ എണ്ണയില്‍ തന്നെ ആറു വലിയ സ്പൂണ്‍ കശുവണ്ടിപ്പരിപ്പ്, നിലക്കടല, പൊരി എന്നിവ വറുത്തു കോരുക.

വറുത്ത നൂഡില്‍സ് ഒരു വലിയ പാത്രത്തിലാക്കി മിക്‌സ്ചര്‍ സേവിന്റെ വലുപ്പത്തില്‍ കൈ കൊണ്ടു ഒടിക്കുക. ഇതിലേക്കു വറുത്ത മറ്റു ചേരുവകളും പാകത്തിനു മുളകുപൊടിയും ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക. നൂഡില്‍സ് മിക്‌സ്ചര്‍ തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News