വനിതാ ലോകകപ്പ്; ദക്ഷിണാഫ്രിക്കക്ക് പരാജയം, ഇംഗ്ലണ്ട് ഫൈനലില്‍

വനിതാ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളികളായി ഇംഗ്ലണ്ട്. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ 137 റണ്‍സിനു കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 293 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 38 ഓവറില്‍ 156 റണ്‍സിന് ഓള്‍ഔട്ടായി. ഇംഗ്ലണ്ടിനായി 129 റണ്‍സെടുത്ത ഡാനിയല്‍ വ്യാട്ട് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി വ്യാട്ടിനൊപ്പം സോഫിയ ഡങ്ക്ലിയും (60) മികച്ച പ്രകടനം നടത്തി. തമി ബ്യൂമൊണ്ട് (7), ഹെതര്‍ നൈറ്റ് (1) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോള്‍ മധ്യനിരയെ കൂട്ടുപിടിച്ച് വ്യാട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിനു തുണയാവുകയായിരുന്നു. നതാലി സിവര്‍ (15), ഏമി ജോണ്‍സ് (28), സോഫി എക്ലസ്റ്റണ്‍ (24) എന്നിവരൊക്കെ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശി. 125 പന്ത് നേരിട്ടാണ് വ്യാട്ട് 129 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കക്കായി ഷബ്‌നിം ഇസ്മയില്‍ 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ പോലും ഇംഗ്ലണ്ടിനു വെല്ലുവിളിയാവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. ലിസെല്‍ ലീ (2), ലോറ വോള്‍വാര്‍ട്ട് (0) എന്നിവര്‍ വേഗം മടങ്ങി. പിന്നീട് 6 താരങ്ങള്‍ ഇരട്ടയക്കം കടന്നെങ്കിലും ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാനായില്ല. 28 റണ്‍സെടുത്ത ലാറ ഗൂഡല്‍ ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോററായി. ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റണ്‍ 6 വിക്കറ്റ് വീഴ്ത്തി. ഏപ്രില്‍ 3 ഞായറാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലിലാവും ഫൈനല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News