വധ ഗൂഢാലോചനാക്കേസ് ; ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി

വധ ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റി.നിർണ്ണായകമായ തെളിവുകൾ നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതായി വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചു. അന്വേഷണം സി ബി ഐ ക്ക് കൈമാറണമെന്ന ദിലീപിൻ്റെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു.

ഇന്നലെ ദിലീപ് ഉന്നയിച്ച വാദങ്ങൾക്ക് പ്രോസിക്യൂഷൻ്റെ എതിർ വാദമാണ് ഇന്ന് നടന്നത്. എഫ് ഐ ആർ റദ്ദാക്കരുതെന്നും അന്വേഷണം തുടരാൻ അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.അന്വേഷണം അട്ടിമറിക്കുന്നതിനായി ദിലീപ് ശ്രമിച്ചതായും പ്രോസിക്യൂഷൻ വാദിച്ചു.

ഏഴ് മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും 6 ഫോണുകൾ മാത്രമാണ് നൽകിയത്. അതും ഹൈക്കോടതി നിർദ്ദേശിച്ചതിന് ശേഷം മാത്രം. കൈമാറിയ ഫോണിലെ നിർണ്ണായകമായ വിവരങ്ങൾ പലതും മായ്ച് നശിപ്പിച്ചിരുന്നുവെന്നും പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടി.

ബാലചന്ദ്രകുമാർ കേസ്സിലെ നിർണ്ണായക സാക്ഷിയാണന്ന് പ്രോസിക്യൂഷൻ അറിയിച്ചു. എന്തുകൊണ്ടാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്താൻ വൈകിയത് എന്ന് കോടതി ആരാഞ്ഞു. ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടെന്ന സംശയത്തിന് ഈ കാലതാമസം ഇടയാക്കില്ലേ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

എഫ് ഐ ആർ റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സി ബി ഐ ക്ക് കൈമാറണം എന്നായിരുന്നു ദിലീപിൻ്റെ മറ്റൊരു ആവശ്യം. ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഈ ഘട്ടത്തിൽ അന്വേഷണ ഏജൻസിയെ മാറ്റേണ്ട ആവശ്യമില്ല.

നിഷ്പക്ഷവും നീതിപൂർവ്വവുമായാണ് അന്വേഷണം നടക്കുന്നതെന്നും ആർക്കും പരാതിയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാത്രമല്ല ഒരു കേസ്സിലെ അന്വേഷണ ഏജൻസിയെ നിശ്ചയിക്കാൻ പ്രതിക്ക് അവകാശമില്ലെന്നും പ്രോസിക്യഷൻ വാദിച്ചു. 3 ദിവസം നീണ്ട വാദം പൂർത്തിയാക്കി കോടതി കേസ് വിധി പറയാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News