
റിയല്‍മി സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ബജറ്റ് ഫോണ്‍ എത്തുന്നത് 5000 എംഎഎച്ച് ബാറ്ററിയും പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും പോലുള്ള സവിശേഷതകളോടെയാണ്. മാര്‍ച്ച് രണ്ടാംവാരം ഇന്തോനേഷ്യയിലാണ് സി31 (Realme C31) ആദ്യം അവതരിപ്പിച്ചത്. സി31 റിയല്‍മി സി21-ന്റെ പിന്‍ഗാമിയാണ്.
ഒരു ഡൈനാമിക് ടെക്‌സ്ചര്‍ ഡിസൈന്‍ സഹിതമാണ് ഈ ഫോണ്‍ എത്തുന്നത്. ഇത് പ്രധാനമായും ഫോണിന്റെ പുറകിലെ പാറ്റേണിനെ സൂചിപ്പിക്കുന്നു.
5000എംഎഎച്ച് ബാറ്ററിയുണ്ടെങ്കിലും റിയല്‍മി സി31ന് 8.4എംഎം കനം കുറവായിരിക്കും. വലതുവശത്തുള്ള പവര്‍ ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണില്‍ ഘടിപ്പിച്ചിട്ടുണ്ട്. സി31 ന്റെ ഡിസ്പ്ലേ ഗെയിമിംഗ് അല്ലെങ്കില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ സുഗമമായ അനുഭവം നല്‍കുമെന്ന് റിയല്‍മി അവകാശപ്പെടുന്നു , അതേസമയം പ്രകാശമുള്ള പകല്‍ വെളിച്ചത്തില്‍ സ്‌ക്രീനില്‍ ഉള്ളടക്കം ദൃശ്യമാക്കാന്‍ തെളിച്ചം മതിയാകും.
റിയല്‍മി സി31ന് രണ്ട് റാം മോഡലുകളാണ് ഉള്ളത് 3ജിബിയും, 4ജിബിയും ഇതില്‍ യഥാക്രമം സ്റ്റോറേജ് 32 ജിബിയും, 64 ജിബിയും ആയിരിക്കും. ഇതില്‍ 3ജിബി പതിപ്പിന്റെ വില 8,999 രൂപയാണ്.
4ജിബിയുടെ വില 9,999 രൂപയാണ് വില. ഡാര്‍ക്ക് ഗ്രീന്‍, ലൈറ്റ് സില്‍വര്‍ നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്. ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഏപ്രില്‍ 7 ന് 12 മണിമുതല്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here