
നാടിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകൾ നാടിനു സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
225.2 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിച്ച ഈ റോഡുകൾ സംസ്ഥാനത്തെ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് നാടിനെ വ്യവസായ സൗഹൃദമാക്കാനും ഇവിടേക്കു നിക്ഷേപങ്ങൾ ആകർഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. അതിൻ്റെ ഭാഗമായാണ് 15,000 കിലോമീറ്റർ റോഡുകൾ കൂടി ബിഎം ആൻഡ് ബിസി നിലവാരത്തിലേക്കു ഉയർത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതിനോടകം 1,410 കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. 2,546 കിലോമീറ്റർ റോഡുകളിൽ ഇപ്പോൾ ഈ പ്രവൃത്തി പുരോഗമിക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനരംഗത്ത് കൃത്യമായ ദിശാബോധത്തോടെയാണ് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളിൽ കഴിഞ്ഞ നാളുകളിൽ നാം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് കേരളത്തിൻറെ വളർച്ച സാധ്യമാക്കാൻ ഈ പദ്ധതികൾ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here