മുല്ലപെരിയാര്‍ തര്‍ക്ക വിഷയം; ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര് അണക്കെട്ട് ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കീഴിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അതോറിറ്റി പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തമിഴ്‌നാട് സര്‍ക്കാര്‍ പിന്തുണച്ചു. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന് വിദഗ്ധരെ ഉള്‌പ്പെടുത്തി മേല്‌നോട്ട സമിതി പുനഃസംഘടിപ്പിക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അണക്കെട്ട് ബലപ്പെടുത്താനുള്ള അനുമതിയാണ് വേണ്ടതെന്നും അതിന് മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തണമെന്നും തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടു. ഇരുസംസ്ഥാനങ്ങളുടെയും ആവശ്യം പരിശോധിക്കുന്നതിനിടെയാണ് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്ണായക നീക്കം.

രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും മേല്‌നോട്ടത്തിനായി കേന്ദ്രം ഡാം സുരക്ഷ അതോറിറ്റി നിയമം കൊണ്ടുവന്നിട്ടുണ്ട്. മുല്ലപ്പെരിയാര് അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ തര്ക്ക വിഷയങ്ങങളും ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് അഡീഷണലസ് സോളിസിറ്റര് ജനറല് ഐശ്വര്യ ഭാട്ട്യ കോടതിയെ അറിയിച്ചു. കേന്ദ്ര സര്ക്കാര് കേസില് കക്,ിയല്ലെന്ന വാദത്തിലൂടെ കേരളം ആ നിര്‌ദ്ദേശത്തെ എതിര്ത്തു. കേന്ദ്ര ജലകമ്മീഷന് ചെയര്മാന് കേന്ദ്രത്തിന്റെ ഭാഗമാണെന്നായിരുന്നു അതിന് കോടതിയുടെ മറുപടി.

അണകെട്ടിന്റെ ബലപ്പെടുത്താനാകുന്നില്ല, അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്ക്ക് കേരളം അനുമതി നല്കുന്നില്ല തുടങ്ങങിയ ആരോപണങ്ങളഅ കേന്ദ്രം ഉയര്ത്തി. മുല്ലപ്പെരിയാര് അണക്കെട്ട് ദേശീയ അതോറിറ്റിക്ക് കീഴിലാക്കുന്നതിനെ തമിഴ്‌നാട് പിന്തുണച്ചു. ഡാം സുരക്ഷ അതോറിറ്റി നിലവില് വന്ന ശേഷം എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News