ഐ ലീഗില്‍ ഐസ്വാളിനു എതിരെ ഗോകുലം എഫ് സി

ഐ ലീഗില്‍ ഗോകുലം കേരള എഫ് സി ഐസ്വാള്‍ എഫ് സിയെ നാളെ നേരിടും. മത്സരം കല്യാണി സ്റ്റേഡിയത്തില്‍ അഞ്ചു മണിക്ക് ആരംഭിക്കും.

ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ഗോകുലം ഏഴു മത്സരങ്ങളില്‍ നിന്നുമായി 15 പോയിന്റ് നേടിയിട്ടുണ്ട്. അതേസമയം, ഐസ്വാള്‍ തുടക്കത്തിലെ മോശം പ്രകടനം മറികടന്നു കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും വിജയം നേടിയിട്ടാണ് ഗോകുലത്തിനെ നേരിടുന്നത്. ലീഗില്‍ ഒമ്പതു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഐസ്വാള്‍.

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ യൂണൈറ്റഡിനോട് സമനില ഗോകുലം വഴങ്ങിയിരിന്നു. ‘സമനിലയില്‍ ഞങ്ങള്‍ തീരെയും തൃപ്തരല്ല. വിജയിക്കുവാന്‍ കഴിയുന്ന മത്സരമായിരിന്നു അത്. അടുത്ത മത്സരത്തില്‍ വിജയത്തോടെ തിരിച്ചു വരണം,’ ഗോകുലം കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News