നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാണ്ടിക്കാട് സ്വദേശി ഷംഷീര്‍ (32), നെല്ലിക്കുത്ത് സ്വദേശി അബ്ദുല്‍ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതി ഷുഹൈബ് ഒളിവിലാണ്. പ്രതികള്‍ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ ജലീലിനെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ ജലീല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്.

മഞ്ചേരി പയ്യനാട് വെച്ച് കൗണ്‍സിലര്‍ സഞ്ചരിച്ച വാഹനത്തിന് വഴി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനോടുവിലാണ് അബ്ദുല്‍ ജലീലിന് നേരെ ആക്രമണം നടന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമായിക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News