രാജ്യത്തെ തൊഴിലില്ലായ്മ നിർണ്ണയിക്കാൻ കേന്ദ്ര സർക്കാർ ആശ്രയിക്കുന്ന ഏജൻസികളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കണം ; ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യയിലെ തൊഴിലില്ലായ്‌മയുടെ സ്ഥിതി അതീവ സങ്കീർണ്ണമാണ്.മഹാമാരിയുടെ വരവോടെ തൊഴിലില്ലായ്മയുടെ തോത് അനിയന്ത്രിതമായി ഉയർന്നു.രൂക്ഷമായ തൊഴിലില്ലായ്മയെയും അതിന്റെ ഫലമായുണ്ടായ ജനങ്ങളുടെ വരുമാന രാഹിത്യത്തെയും അതുമൂലം തീവ്രമാകുന്ന ദാരിദ്ര്യത്തെയും ലഘൂകരിച്ചു കാണാനാകില്ല.

രാജ്യത്തെ തൊഴിലില്ലായ്മ നിർണ്ണയിക്കാൻ കേന്ദ്ര സർക്കാർ ആശ്രയിക്കുന്ന ഏജൻസികളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഉൾപ്പെടെ കഴിഞ്ഞ അഞ്ച് വർഷമായി രേഖപ്പെടുത്തിയ തൊഴിലില്ലായ്മയുടെ വർഷം തിരിച്ചുള്ള വിശദാംശങ്ങൾ,രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന രീതികൾ; ഒപ്പം അതിന്റെ വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കണമെന്നായിരുന്നു ജോൺ ബ്രിട്ടാസ് എം പി തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടത്.ഇതേ തുടർന്ന് തൊഴിൽ മന്ത്രാലയം ഇന്ന് രേഖാമൂലം മറുപടി നൽകി.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള NSO 2017-18 മുതൽ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ വഴി തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുവെന്നും ഈ വിഷയത്തിൽ സർവേ നടത്തിയിരുന്നു എന്നും അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഉൾപ്പെടെ രാജ്യത്തെ തൊഴിലില്ലായ്മ നിർണ്ണയിക്കാൻ ഗാർഹിക സർവേ രീതികൾ ഉപയോഗിക്കുന്നു എന്നും മാത്രമാണ് തൊഴിൽ മന്ത്രാലയത്തിന്റെ മറുപടി.

5 വർഷത്തെ തൊഴിലില്ലായ്മയുടെ വിശദാംശങ്ങളിൽ നിന്നും 2020 2021 ലെ കണക്കുകൾ നൽകിയിട്ടില്ല. ഏറ്റവുമധികം തൊഴിലില്ലായ്മ നേരിട്ട വർഷമാണ് 2020-2021 എന്നത് പുറത്ത് വന്ന വാർത്തകളിൽ നിന്നും തന്നെ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here