അസാധ്യ രുചിയില്‍ നൂഡില്‍സ് ഓംലെറ്റ്…

ഓംലെറ്റിനുള്ളില്‍ നൂഡില്‍സ് നിറച്ച് തയാറാക്കി കഴിച്ചിട്ടുണ്ടോ, അസാധ്യ രുചിയാണ്. ഇത് എങ്ങനെ വളരെ എളുപ്പത്തില്‍ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

നൂഡില്‍സ് – 75 ഗ്രാം
ടേസ്റ്റ് മേക്കര്‍ പൗഡര്‍ – 2 ടേബിള്‍സ്പൂണ്‍
മുട്ട – 3
പച്ചമുളക് – 2
സവാള – 1 ചെറുത്
കാപ്‌സിക്കം – 1 ചെറുത്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – 1/2 കപ്പ്
ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ മൂന്ന് മുട്ട പൊട്ടിച്ച് ഒഴിച്ച ശേഷം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്, ഒരു ചെറിയ കാപ്‌സിക്കം ചെറുതായി അരിഞ്ഞത്, അരക്കപ്പ് മല്ലിയില അരിഞ്ഞത് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്ത് എടുത്ത മാറ്റി വയ്ക്കുക.

ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ചൂടാകുമ്പോള്‍ 75 ഗ്രാം നൂഡില്‍സ് പൊട്ടിച്ചു ഇട്ട് കൊടുക്കാം. ഇതിലേക്ക് ടേസ്റ്റ് മേക്കര്‍ പൗഡര്‍ ചേര്‍ത്ത് 5 മിനിറ്റ് വേവിച്ചു മാറ്റിവയ്ക്കാം.

ഇനി മറ്റൊരു ഫ്രൈയിങ് പാനിലേക്ക് 2 ടേബിള്‍സ്പൂണ്‍ ബട്ടര്‍ ഇട്ട് അതിലേക്ക് നേരത്തെ ബീറ്റ് ചെയ്ത് മാറ്റി വച്ച മുട്ട ഒഴിച്ച് ഓംലെറ്റാക്കാം. ഇതിന്റെ മുകളില്‍ തയാറാക്കി വച്ച നൂഡില്‍സ് നിരത്തി കൊടുക്കാം. ഇനി ഒരു ഭാഗത്തു നിന്ന് മടക്കി എടുക്കാം. സ്വാദിഷ്ടമായ നൂഡില്‍സ് ഓംലെറ്റ് തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News