മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്രയിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പൂർണമായി നീക്കാൻ മന്ത്രിസഭയുടെ തീരുമാനം. ഗുഡിപടവ ദിനമായ ഏപ്രിൽ രണ്ടു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചെങ്കിലും തിരക്കേറിയ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ ആവശ്യപ്പെട്ടു. കൊവിഡുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നിർവാഹക സമിതിയുടെ യോഗത്തിലാണ് മാസ്ക് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം ഉയർന്നത്.

മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം ഉണ്ടായാലും മുൻകരുതലായി മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് ആരോഗ്യ മന്ത്രി രാജേഷ് ടൊപ്പെ പറഞ്ഞത്.ചില വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ മുഖാവരണം തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ നിലവിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നൂറിൽ താഴെയാണ്. പുതിയതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel