നൂറുദിന കര്‍മ്മപരിപാടി; 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു. 225.2 കോടി രൂപ ചെലവില്‍ അത്യാന്താധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച ഈ റോഡുകള്‍ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും നാടിന് വേണ്ടി വികസനം കൊണ്ടുവരുന്നതില്‍ എല്‍ഡിഎഫ് പ്രതിജ്ഞാബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികാഘോഷ ചടങ്ങിനോട് അനുബന്ധിച്ചാണ് 15,000 കിലോമീറ്റര്‍ റോഡുകള്‍ കൂടി ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്കു ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതിനോടകം 1,410 കിലോമീറ്റര്‍ റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

2,546 കിലോമീറ്റര്‍ റോഡുകളില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്.അടിസ്ഥാന സൗകര്യ വികസനരംഗത്ത് ദിശാബോധത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത് എന്നതിന്റെ തെളിവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി റോഡുകള്‍ നാടിന് സമര്‍പ്പിച്ചുകൊണ്ട് വ്യക്തമാക്കി. 225.2 കോടി രൂപ ചെലവില്‍ അത്യാന്താധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച ഈ റോഡുകള്‍ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News