പുതുക്കിയ മദ്യ നയം; വിജ്ഞാപനം പുറത്തിറങ്ങി

സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഐടി പാര്‍ക്കുകളില്‍ കര്‍ശന ഉപാധികളോടെ മദ്യം വില്‍ക്കാന്‍ ലൈസെന്‍സ്. കുടിശ്ശിക പിരിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, യോഗ്യതയുളളവര്‍ക്ക് ബ്രൂവറി ലൈസെന്‍സ്, ബാറിലെ സര്‍വ്വാസ് ഡസ്‌കിനും, അഢീഷണല്‍ ബാര്‍ കൗണ്ടറിനും ഫീസ് നിരക്ക് കൂട്ടിയത് ഉള്‍പ്പെടെയുള്ളവയിലാണ് പരിഷ്‌കരണം. മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി ഫൈന്‍, ലൈസെന്‍സ് ഫീസ് എന്നിവ കാലോചിതമായി പരിഷ്‌കരിക്കും.

മദ്യശാലകള്‍ അടച്ചിടുന്നത് കൊണ്ട് മാത്രം മദ്യആസക്തി കുറയ്ക്കാനാവില്ലെന്ന് കണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 22-23 വര്‍ഷത്തെ മദ്യനയത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. വിമുക്തി ചികില്‍സ കേന്ദ്രങ്ങള്‍ വഴി 65523 പേര്‍ക്ക് സര്‍ക്കാര്‍ ചികില്‍സ നല്‍കി മോചിപ്പിച്ചു. മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച നേര്‍ക്കൂട്ടം, ശ്രദ്ധ എന്നീ പദ്ധതികള്‍ സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജുകളിലേക്കും വ്യാപിപിക്കും.ത്രീ സ്റ്റാറിന് മുകളില്‍ മാത്രമേ ബാര്‍ അനുവദിക്കു എന്ന നയം തുടരും. മദ്യ വില്‍പ്പനശാലകള്‍ കുറയ്ക്കുന്നത് കൊണ്ട് അവശേഷിക്കുന്ന സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കും. അതുകൊണ്ട് ബിവറേജ് ഷാപ്പിന് മുന്നിലെ ക്യൂ സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുന്നതിനാല്‍ പൂട്ടിയ ഷോപ്പുകള്‍ തുറക്കുന്നത് പരിഗണിക്കേണ്ടി വരും.

കേരളത്തിലെ ഡിസ്ലറികളിലെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും, പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. മദ്യ ഉല്‍പാദനവുമായി ബന്ധപ്പെട്ട് അനുബന്ധ വ്യവസായം ആരംഭിക്കാന്‍ കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന് അനുമതി നല്‍കും. ഇത് പൊതുമേഖലയില്‍ തൊഴിലവസരം വര്‍ദ്ധിപ്പിക്കും. കാര്‍ഷിക വിഭവങ്ങളായ കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് എന്നിവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കും. കാര്‍ഷിക വിഭവങ്ങളില്‍ നിന്ന് ബിയര്‍, വൈന്‍ എന്നിവ നിര്‍മ്മിക്കും. ഐടി പാര്‍ക്കില്‍ കര്‍ശന ഉപാധികളോടെ പ്രത്യേകം നീക്കി വെയ്ക്കുന്ന സ്ഥലത്ത് മദ്യം നല്‍കാന്‍ പ്രത്യേക ലൈസെന്‍സ് നല്‍കും.

ഗുരുതരമല്ലാത്ത കുറ്റകൃത്യത്തിന് കനത്ത പിഴ ചുമത്തി ഖജനാവിന്റെ വരുമാനം കൂട്ടും. പട്ടിക വര്‍ഗ്ഗവിഭാഗത്തിലെ 100 യുവജനങ്ങളെ അധിക തസ്തിക സൃഷ്ട്ടിച്ച് സിവില്‍ എക്‌സൈസ് ഓഫീസറായി നിയമിക്കും. കളള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കും. ബോര്‍ഡ് പ്രവര്‍ത്തനം സജ്ജമാകാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്ക് നിലവിലുളള ലൈസെന്‍സികള്‍ക്ക് ഷോപ്പ് നടത്താന്‍ അനുമതി ലഭിച്ചു. 1949 മുതല്‍ ഉളള കുടിശിഖ പിരിക്കുന്നതിന് പലിശയില്‍ ഉളവ് അനുവദിച്ച് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും. മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി ഫൈന്‍, ലൈസന്‍സ് ഫീസ് എന്നിവ കാലോചിതമായി പരിഷ്‌കരിക്കും. നിലവിലുളള നിയമ പ്രകാരം യോഗ്യതയുളളവര്‍ക്ക് ബ്രൂവറി ലൈസെന്‍സ് അനുവദിക്കും.

പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് പകരമായി ഗ്‌ളാസ് ബോട്ടിലില്‍ ആയിരിക്കും മദ്യ വിതരണം നടക്കുക. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് കാലത്ത് പ്രവര്‍ത്തനം നിര്‍ത്തി വെച്ച ബാര്‍, ബിയര്‍, ക്ലബ് ലൈസെന്‍സ് ഫീസുകളില്‍ ഇളവ് അടുത്ത വര്‍ഷത്തെ ഫീസില്‍ കുറച്ച് നല്‍കും. ബാറില്‍ സര്‍വ്വീസ് ഡസ്‌ക് നടത്താനുളള ഫീസ് ഇരട്ടിയാക്കി. അഢീഷണല്‍ ബാര്‍ കൗണ്ടര്‍ നടത്താന്‍ ഫീസ് 30000 നിന്ന് 50000 ആയി വര്‍ദ്ധിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News