കൊല്ലം ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; ഇടതുപാനലിന് ജയം

കൊല്ലം ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപാനലിന് ജയം. യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് തിരിച്ചടിയായിക്കൊണ്ടാണ് ഇത്തവണ ഇടതുപാനല്‍ ജയം കരസ്ഥമാക്കിയിരിക്കുന്നത്. ഓച്ചിറ അനില്‍കുമാര്‍, എ.കെ.മനോജ്, വീണാപാജ്, അമര്‍പ്രശാന്ത്, മുനീര്‍, ഹരിശങ്കര്‍ എന്നിവരാണ് എല്‍.ഡി.എഫ് പാനലില്‍ മത്സരിച്ച് ജയിച്ചത്.

ആകെ 2000 അഭിഭാഷകരില്‍ 1450 പേര്‍ക്കായിരുന്നു വോട്ടവകാശം. ഇതില്‍ 1200 വോട്ട് പോള്‍ ചെയ്തു. 100ലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എല്‍.ഡി.എഫ് പാനലിലെ സ്ഥാനാര്‍ത്ഥികളുടെ വിജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News