വിറ്റഴിക്കുകയല്ല, ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയം; മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല, ഏറ്റെടുത്ത് സംരക്ഷിക്കുകയെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടത്തിലായിരുന്ന കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കെ.ഇ.എല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡായി നവീകരിച്ചതിന്റെ ഉദ്ഘാടനം നാളെ നടക്കുകയാണ്. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാന്‍ തീരുമാനിച്ച മറ്റൊരു പൊതുമേഖല സ്ഥാപനത്തെ കൂടി ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. നഷ്ടത്തിലായിരുന്ന കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കെ.ഇ.എല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡായി നവീകരിച്ചതിന്റെ ഉദ്ഘാടനം നാളെ നടക്കുകയാണ്.

കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുന്‍കാലങ്ങളില്‍ കമ്പനിക്കുണ്ടായ 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടിയോളം രൂപ ചിലവഴിച്ചാണ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെ പൊതുമേഖയില്‍ നിലനിര്‍ത്തിയത്.

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ 1990 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തെ 2010 ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് കൈമാറിയത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ഭെല്ലിന്റെ കീഴില്‍ ഇ.എം.എല്ലിന് കൈവരിക്കാന്‍ ആയില്ല. തുടര്‍ന്ന് നഷ്ടത്തിലായ കമ്പനിയെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ തീരുമാനം ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല, ഏറ്റെടുത്ത് സംരക്ഷിക്കുകയെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചും നൂതനമായ മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചും കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കു കരുത്തു പകരാന്‍ കഴിയും വിധത്തില്‍ ഈ സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിക്കും. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News