രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് ഇമ്രാൻ ഖാൻ

രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരെ വിദേശ ശക്തികൾ പ്രവർത്തിക്കുകയാണ്. പാകിസ്താനിൽ അധികാരമാറ്റം വരുത്താനുള്ള വിദേശ താൽപര്യത്തിന് പ്രതിപക്ഷം ശിങ്കിടിപ്പണി ചെയ്യുന്നു.

നീതിയും മനുഷ്യത്വവും ആത്മാഭിമാനവുമായിരുന്നു തന്റെ ലക്ഷ്യമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാരമ്പര്യമുള്ളയാളല്ല, എനിക്ക് എല്ലാം തന്ന ദൈവത്തോട് നന്ദി. അമേരിക്ക പാകിസ്താനെ ആവശ്യാനുസരണം വിനിയോഗിച്ചു പിന്നെ വഞ്ചിച്ചു. സഹിച്ച ത്യാഗങ്ങൾക്ക് പാകിസ്താന് പ്രതിഫലം കിട്ടിയിട്ടില്ല. യുഎസ് ഡ്രോൺ ആക്രമണത്തിൽ പാകിസ്താൻ പൗരന്മാർ കൊല്ലപ്പെട്ടപ്പോൾ പാകിസ്താനിലെ രാഷ്ട്രീയ നേതൃത്വം പ്രതികരിച്ചില്ല.

ഇന്ത്യാവിരുദ്ധ നിലപാടെടുത്തിട്ടില്ല, കശ്മീരിന്റെ പദവി മാറ്റിയപ്പോഴാണ് പ്രതികരിച്ചതെന്നും ഇമ്രാൻ പറഞ്ഞു.

അതേസമയം, അവിശ്വാസപ്രമേയ ചർച്ച നടക്കാനിരിക്കേ പാകിസ്താൻ ദേശീയ അസംബ്ലി ഏപ്രിൽ മൂന്നുവരെ പിരിഞ്ഞു. വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്. പ്രമേയത്തിലുള്ള ചർച്ച ഞായറാഴ്ച നടന്നേക്കും.

അവിശ്വാസപ്രമേയം പിൻവലിക്കുന്നതിന് പ്രതിപക്ഷവുമായി ഒരു ധാരണയിലെത്താൻ ഇമ്രാൻ ഖാൻ നീക്കംനടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് പ്രമേയത്തിൽ നടക്കേണ്ട ചർച്ച ഞായറാഴ്ചത്തേക്ക് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here