കെ റെയിൽ നടപ്പാക്കും ; ഏതെങ്കിലും ഒരു കൂട്ടം എതിർത്തെന്ന് കരുതി പിൻമാറില്ലെന്ന് മുഖ്യമന്ത്രി

ഏതെങ്കിലും ഒരുകൂട്ടം എതിർത്തെന്ന് കരുതി സർക്കാർ നാടിന്റെ പക്ഷത്ത് നിന്ന് മാറിനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കിൽ അത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരം പദ്ധതി വേണമെന്ന് മഹാഭൂരിഭാഗം ആഗ്രഹിക്കുന്നു. ഏത് സർക്കാരായാലും ഈ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിലിന് അനുമതി നൽകേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയുടെ സമീപനം അനുകൂലമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സിൽവർ ലൈനിനായി അതിരടയാളക്കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.വായ്പ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്നും ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News