23-ാം പാർട്ടി കോൺഗ്രസ്; ഇന്ന് റെഡ് ഫ്ളാഗ്‌ ഡേ

സിപിഐ എം 23-ാം പാർട്ടികോൺഗ്രസ് വിളംബരം ചെയ്തുകൊണ്ടുള്ള റെഡ് ഫ്ളാഗ്‌ ഡേ ഇന്ന്. തലശ്ശേരി ജവഹർഘട്ട് മുതൽ കണ്ണൂർ കാൽടെക്‌സിലെ എ കെ ജി പ്രതിമ വരെ 23 കീലോമീറ്റർ നീളത്തിൽ ദേശീയപാതയിൽ തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിക്കും.‌‌ വൈകുന്നേരം അഞ്ചിനാണ്‌ പരിപാടി.

15 മീറ്റർ നീളത്തിലുള്ള ചെമ്പതാകകളാണ്‌ പാർടി നേതാക്കളും പ്രവർത്തകരും ചേർന്ന്‌ ഇടതടവില്ലാതെ 23 കിലോമീറ്ററിൽ കയ്യിലേന്തുക.ഇവ തമ്മിൽ ചേർത്തുകെട്ടും.

വൈകുന്നേരം 5 മണിക്ക് ജവഹർ ഘട്ടിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഫ്ലാഗ്‌ ഡേ പ്രഖ്യാപനം നടത്തും. എ കെ ജി സ്‌ക്വയറിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, എം വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here