എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കാപ്പാട് തുടക്കമാകും. പൊതുസമ്മേളനം നടക്കുന്ന അഭിമന്യു വള്ളിക്കുന്ന് നഗറിൽ  സ്വാഗതസംഘം വൈസ് ചെയർമാൻ ടി.കെ ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി. പ്രതിനിധി സമ്മേളന നഗരിയായ ധീരജ് നഗറിൽ എസ്എഫ്ഐ ജില്ല സെക്രട്ടറി ടി.അതുൽ ദീപശിഖ കൊളുത്തി.

എസ്എഫ്ഐ അനശ്വര രക്തസാക്ഷികളായ സ: ജോബി ആൻഡ്രൂസിൻ്റെ ബലികുടീരത്തിനരികിൽ നിന്ന് ജില്ല പ്രസിഡൻ്റ് ആർ. സിദ്ധാർത്ഥിൻ്റെ നേതൃത്വത്തിൽ പതാക ജാഥയും നാദാപുരത്ത് സ: കെ. സജീവൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം എം. സിനാൻ ഉമ്മറിൻ്റെ നേതൃത്വത്തിൽ കൊടിമര ജാഥയും ചേളന്നൂരിൽ സ: പ്രദീപ് കുമാറിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ല ജോ: സെക്രട്ടറി ബി. സി അനുജിത്തിൻ്റെ നേതൃത്വത്തിൽ ദീപശിഖ ജാഥയും സമ്മേളന നഗരിയിൽ എത്തി.

ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി ഇരുപതിനായിരം വിദ്യാർത്ഥികൾ അണിനിരക്കുന്ന റാലിയും പൊതു സമ്മേളനവും ഇന്ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. പൊതുസമ്മേളനം എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി. കെ ബിജു ഉദ്ഘാടനം ചെയ്യും.

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് തുടങ്ങിയവർ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം ഇന്ന് വൈകുന്നേരം 7 മണിക്ക് മദ്രാസ് ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യും.

16 ഏരിയാ കമ്മിറ്റികളിൽ നിന്നും വിവിധ സബ്കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും നേതാക്കളുമടക്കം 323 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here