വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുമായി കളക്ടർ ദിവ്യ എസ് അയ്യർ; വീഡിയോ വൈറൽ

വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുകളുമായി പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. എംജി സർവകലാശാല കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബിൽ പങ്കെടുത്ത കളക്ടറുടെ വീഡിയോ ഇപ്പോൾ വൈറലാണ്.

കലോത്സവത്തിനോടനുബന്ധിച്ച് വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കളക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്.

കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കളക്ടർ. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി.

ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കളക്ടറും കൂടിയത്. വിദ്യാർഥികൾക്കൊപ്പം മനോഹരമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന കളക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

സ്കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ഏറെ തിളങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News