എൽഡിഎഫ്‌ സർക്കാരിനു കീഴിൽ ലോകത്തെ ഏറ്റവും വലിയ വൈജ്ഞാനിക സമൂഹമായി കേരളം  മാറും; പി കെ ബിജു

എൽഡിഎഫ്‌ സർക്കാരിനു കീഴിൽ ലോകത്തെ ഏറ്റവും വലിയ വൈജ്ഞാനിക സമൂഹമായി കേരളം  മാറുമെന്ന്‌ എസ്‌എഫ്‌ഐ മുൻ പ്രസിഡന്റ്‌ പി കെ ബിജു. എസ്‌എഫ്‌ഐ കൊല്ലം  ജില്ലാ സമ്മേളനം   ഉദ്‌ഘാടനംചെയ്യുകയായിരുന്നു പി കെ ബിജു.

അറിവാണ് ലോകത്തെ ഏറ്റവും വലിയ മൂലധനം. ഇത്‌ തിരിച്ചറിഞ്ഞുള്ള നടപടികളാണ്‌ വിദ്യാഭ്യാസമേഖലയിൽ കേരളം നടപ്പാക്കുന്നത്‌.ജില്ലാ പ്രസിഡന്റ്‌ ജി ടി അഞ്ജുകൃഷ്ണ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ തുടങ്ങി.

അഞ്ജുകൃഷ്ണ, എസ് സന്ദീപ് ലാൽ, ആര്യപ്രസാദ്, നിഥിൻ, ലിഥിൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News