ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി; ലോറി പിടികൂടി

കോഴിക്കോട് ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി ബാലുശ്ശേരി പൊലീസ് പിടികൂടി. ലോറി ഡ്രൈവർ കോരങ്ങാട് സ്വദേശി ഹുനൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യ ലഹരിയിൽ ആയിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികർ നാറാത്ത് സ്വദേശികളായ കോയ, രവീന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു.

അമിത വേഗതയിൽ പോയ ലോറി പിന്തുടർന്ന് പിടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലെ ഡിവൈഡറുകൾ ഇടിച്ചു തെറിപ്പിച്ചായിരുന്നു ലോറി മുന്നോട്ട് പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News