സിപിഐ എം 23-ാം പാർട്ടി കോൺഗ്രസ്; പതാക ജാഥ വയലാറിൽ നിന്ന്‌ പ്രയാണം ആരംഭിച്ചു

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകയുമേന്തിയുള്ള ജാഥ അനശ്വര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിൽ നിന്ന്‌ പ്രയാണം ആരംഭിച്ചു.

രാവിലെ ഒമ്പതിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിന് പതാക കൈമാറി. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവാണ് ജാഥാ മാനേജർ.

നൂറിലധികം അത്‌ലീറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ജാഥ പ്രയാണം ആരംഭിച്ചത്. ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിലാണ് പാർട്ടി കോൺ​ഗ്രസ് ചേരുന്നത്.

പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് റെഡ് ഫ്ലാഗ് ഡേ ആചരിക്കും. ദേശീയ പാതയിൽ പാർട്ടി പതാകയുമായി ജനങ്ങൾ അണിനിരക്കും.

തലശ്ശേരി ജവഹർഘട്ട് മുതൽ കണ്ണൂർ കാൽടെക്‌സിലെ എ കെ ജി പ്രതിമ വരെ 23 കീലോമീറ്റർ നീളത്തിൽ ദേശീയപാതയിൽ തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിക്കും.‌‌

വൈകുന്നേരം 5 മണിക്ക് ജവഹർ ഘട്ടിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഫ്ലാഗ്‌ ഡേ പ്രഖ്യാപനം നടത്തും. എ കെ ജി സ്‌ക്വയറിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, എം വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News