ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ; സിപിഐഎം എംപിമാർ നോട്ടീസ് നൽകി

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാരായ എളമരം കരീം,ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, സോമപ്രസാദ്, എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. ബിജെപി അംഗം ഡോക്ടർ കിറോഡി ലാൽ മീണയുടെ സ്വകാര്യ ബില്ലിനെതിരെയാണ് നോട്ടീസ് നൽകിയത്.

അതേസമയം, ഗവർണർമാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ വി ശിവദാസൻ എംപി സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച് തീരുമാനിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്.

നിയമസഭ വഴി ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതിനുള്ള അവസരം വേണം. സംസ്ഥാന താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ അതില്‍ വീഴ്ച വരുത്തുമ്പോള്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഗവർണറെ പിൻവലിക്കണംമെന്നും ബില്ലിൽ നിര്‍ദേശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here