ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലഖ്‌നൗ സൂപ്പര് ജയന്റ്‌സ് ആറ് വിക്കറ്റിന് ചെന്നൈയെ തോല്‍പിച്ചു. 211 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ 3പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 23 പന്തില്‍ 6 ബൗണ്ടറികളും മൂന്ന് സിക്‌സറും അടക്കം പുറത്താകാതെ 55 റണ്‍സെടുത്ത എവിന്‍ ലൂയിസിന്റെ പ്രകടനമാണ് ലഖ്‌നൗവിനെ വിജയത്തേരേറ്റിയത്.

ക്വിന്റണ്‍ ഡികോക്ക് അര്‍ധസെഞ്ച്വറി നേടി. സീസണില്‍ ലഖ്‌നൗവിന്റെ ആദ്യ ജയമാണിത്.. എവിന്‍ലൂയിസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏപ്രില്‍ നാലിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News