പോഷക സംഘടനയല്ലേ സതീശാ.. തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്ററൊട്ടിക്കാന്‍ മാത്രം മതിയോ ഞങ്ങള്‍? പ്രതിഷേധവുമായി ഐഎന്‍ടിയുസി

പ്രതിപക്ഷ നേതാവിനെതിരെ INTUC പ്രതിഷേധം. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസി എന്ന സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം. ചങ്ങനാശ്ശേരിയിലാണ് പ്രതിഷേധം.

സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ ദ്വിദിന ദേശീയ പണിമുടക്ക് നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സിയേയും തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയത്.

വി ഡി സതീശന്‍ രാജിവയ്ക്കണമെന്നും ഇവിടെ പ്രതിപക്ഷം വേണ്ടെന്നും പ്രതിഷേധത്തിനിടയില്‍ രോഷാകുലരായി ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്  കാലത്ത് കോണ്‍ഗ്രസിനു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും കൊടിപിടിക്കാനും പോകുന്നത് തങ്ങളാണെന്നും നേതാക്കന്‍മാരൊക്കെ കൊടിവെച്ച് കാറില്‍ ചീറിപാഞ്ഞ്പോ കാറുള്ളുവെന്നും പ്രതിഷേധക്കാര്‍ ആഞ്ഞടിച്ചു.

സതീശൻ കോട്ടയത്ത് എത്തുന്ന ദിവസം തന്നെ പ്രതിഷേധത്തിന് തൊഴിലാളികൾ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഐ എൻ .ടി .യു .സി സംസ്ഥാന നിർവാഹകസമിതി അംഗം പി പി തോമസ് നേതൃത്വത്തിലായിരുന്ന് പ്രതിഷേധ പ്രകടനം

അതേസമയം, ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല എന്ന വാദം പൊളിച്ചു കൊണ്ടുള്ള രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു. കോണ്‍ഗ്രസിന്‍റെ പോഷകസംഘടനകളുടെ ലിസ്റ്റില്‍ ഐഎന്‍ടിയുസിയുമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here