കൊല്ലത്ത് വിദ്യാര്‍ഥികളുമായ പോയ സ്‌കൂള്‍ വാന്‍ മറിഞ്ഞു

കൊല്ലം ഏരൂര്‍ അയിലറയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കുട്ടികളുമായി കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള കയറ്റം കറുന്നതിനിടെ വാന്‍ മറിയുകയായിരുന്നു.

കയറ്റം കയറുന്നതിനിടക്ക് വാന്‍ നിന്നു പോവുകയും പുറകോട്ടു പോയി ഒരു ഇലക്ടറിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പോസ്റ്റിലിടിച്ച് നിന്നില്ലായിരുന്നെങ്കില്‍ തഴെയുള്ള വലിയ കുഴിയിലേക്ക് വീണ് വലിയൊരപകടം ഉണ്ടാവുന്ന സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

പതിനഞ്ചോളം വിദ്യാര്‍ഥികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടിയുടെ തലക്ക് ചെറിയ മുറിവേറ്റതൊഴിച്ചാല്‍ ആര്‍ക്കും വലിയ പരിക്കുകളില്ല. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയേയും പരിക്കേറ്റ ആറു വിദ്യാര്‍ഥികളെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐലറ യുപി സ്‌ക്കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News