ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകൂട്ടിയത് അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയായി അവശ്യമരുന്നുകളുടെ വില കുത്തനെ വര്‍ദ്ധിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരുന്ന് വിലയില്‍ 11%ത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. മരുന്ന് നിര്‍മാണത്തിനുള്ള 871 രാസഘടകങ്ങളുടെ വില കൂടിയതോടെ മുപ്പത്തിനായിരത്തിലേറെ മരുന്നുകളുടെ വില കുത്തനെ വര്‍ധിക്കും. അവശ്യ മരുന്നുകളുടെ വില വര്‍ദ്ധനവ് രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണെന്ന് ജോണ് ബ്രിട്ടാസ് എംപി രാജ്യസഭയില്‍ വ്യക്തമാക്കി.

പുതിയ സാമ്പത്തികവര്‍ഷത്തിന് ഇന്നു തുടക്കമായതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധനവ് ഇന്ന് മുതല്‍ നിലവില്‍ വരും. 871 രാസഘടകങ്ങളുടെ വില കൂടിയതോടെയാണ് അവ ചേര്‍ത്ത് നിര്‍മിക്കുന്ന മരുന്നുകളുടെ വില വര്‍ധിച്ചത്. ഇതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുത്തനെ വര്‍ധിക്കും. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വിലയും ഉയര്‍ന്നു. ഇന്ധന വിലവര്‍ധനവിനോപ്പം ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില വര്‍ദ്ദിച്ചതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് വലയുകയാണെന്ന് ജോണ് ബ്രിട്ടാസ് എംപി രാജ്യസഭയില്‍ വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒറ്റയടിക്ക് 11%മാണ് മരുന്ന് വില കുത്തനെ ഉയര്‍ത്തിയത്. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വിലയും ഇതോടെ കുത്തനെ ഉയരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News