
അസാമില്‍ ബിജെപിക്ക് വേണ്ടി വോട്ട് മറിച്ച് കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. 12 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു.ഇതില്‍ പേര് 7 കോണ്‍ഗ്രസ് അംഗങ്ങളും, 5 എഐയുഡിഎഫ് അംഗങ്ങളുമാണ്.
ഇതോടെ അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളും ബിജെപിക്ക് വിജയച്ചു. ബിജെപി സ്ഥാനാര്‍ഥിയായ പബിത്ര ഗൊഗോയ് മാര്‍ഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ സ്ഥാനാര്‍ഥി റുങ്വ്ര നര്‍സാരിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ, രാജ്യസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 100ല്‍ എത്തി. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here