വിനു വി ജോണ്‍ എളമരം കരീമിനെ അപമാനിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന് സിഐടിയു നേതാവ് എസ് പുഷ്പലത

ഏഷ്യനെറ്റ് അവതാകരന്‍ വിനു വി ജോണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിത തൊ‍ഴിലാളികള്‍ ചൂല് ഉയര്‍ത്തി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. അമൂല്‍ ബേബിയായ വിനു വി ജോണ്‍ എളമരം കരീമിനെ അപമാനിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന് സിഐടിയു നേതാവ് എസ്. പുഷ്പലത സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

എളമരം കരീം എംപിയെ ആക്രമിക്കണം എന്ന ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്‍റെ ആഹ്വാനത്തില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയന്‍ വനിതാ സമിതി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്തില്‍ മാര്‍ച്ച് നടത്തിയത്.

വിവിധ ട്രേഡ് യൂണിയനുകളിലെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ് നടയില്‍ അവസാനിച്ചു. ചൂല് ഉയര്‍ത്തി പിടിച്ചാണ് വനിതകള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.

വിനു വി ജോണിന്‍റെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധമാണ് യോഗത്തില്‍ സംസാരിച്ച എല്ലാവരും ഉന്നയിച്ചത്. എഐടിയുസി നേതാവ് ദേവകി, സീറ്റാ ദാസ്, ബിന്ദു, ടോവിനോ ജോസഫ്, ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷ ഷൈലജാ ബീഗം, മഹിളാ അസോസിയേഷന്‍ നേതാവ് അബിളി എന്നീവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News