
കലോത്സവ വേദിയിലെ ഗൃഹാതുര സ്മരണകള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്. യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് മന്ത്രി പങ്കുവച്ചത്. ചിത്രത്തില്‍ തന്നോടൊപ്പമുള്ളത് അനിയത്തി വിദ്യയാണെന്നും മന്ത്രി സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.ഒപ്പം ഇന്നലെ പത്തനംതിട്ടയിലെ യുവജനോത്സവ വേദി സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും മന്ത്രി പങ്കുവയ്ക്കുന്നുണ്ട്. ആരോഗ്യപരമായ മത്സരങ്ങളും സൗഹൃദങ്ങളും തുടങ്ങി നിരവധി ഓര്‍മകളാണ് ഓരോ കലോത്സവും തരുന്നതെന്ന് മന്ത്രി തന്റെ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പത്തനംതിട്ടയില്‍ ഇന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കലോത്സവം ആരംഭിക്കുകയാണ്. കലാപ്രതിഭകള്‍ക്ക് പത്തനംതിട്ടയിലേക്ക് സ്വാഗതം. പഠിച്ചത് കേരള സര്‍വകലാശാലയിലാണെങ്കിലും എം.ജി. സര്‍വകലാശാല കലോത്സവവും ഒട്ടേറെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നു. കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ഞങ്ങളുടെ ടീം ഒന്നാം സ്ഥാനം (Mime) നേടിയപ്പോള്‍ അന്ന് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രം ചേര്‍ക്കുന്നു.ചിത്രത്തില്‍ ഒപ്പമുള്ളത് ടീം അംഗം കൂടിയായിരുന്ന അനുജത്തി വിദ്യയാണ്. അന്നത്തെ ടീമില്‍ പ്രശസ്ത സീരിയല്‍ താരം അഞ്ജന, ഡോ. ഷെറീനറാണി, ഡോ ആര്യ തുടങ്ങിയവരും ഉണ്ടായിരുന്നതായാണ് ഓര്‍മ്മ.
ഓരോ ഇനത്തിലും മികവ് പുലര്‍ത്താനുള്ള പ്രയത്‌നം. അവസാന ദിനം മറ്റു കോളേജുകളുമായുള്ള ഇഞ്ചോടിഞ്ച് മത്സരം. എവര്‍ട്രോളിംഗ് ട്രോഫിയുമായുള്ള വിജയാഹ്‌ളാദവും പ്രകടനവും. ആരോഗ്യപരമായ മത്സരങ്ങളും സൗഹൃദങ്ങളും. അങ്ങനെ ഓര്‍മ്മകള്‍ അനേകം. ഒപ്പം ഇന്നലെ പത്തനംതിട്ടയിലെ യുവജനോത്സവ വേദി സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും ചേര്‍ക്കുന്നു (ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ജയകൃഷ്ണന്‍ പകര്‍ത്തിയത്)
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here