ശാരീരിക വെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കണം; സ്വകാര്യ ബില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

ശാരീരികവെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനുവേണ്ടി ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യബില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. രാജ്യസഭയില്‍ അവതരിപ്പിച്ചു. മതം, വംശം, ജാതി, ലിംഗം എന്നിവ മുന്‍നിര്‍ത്തിയുള്ള വിവേചനം തടയുന്ന ആര്‍ട്ടിക്കിള്‍ 15-ല്‍ ‘ശാരീരികവെല്ലുവിളി’ കൂടി കൂട്ടിച്ചേര്‍ക്കണമെന്നാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്.

ഇതനുസരിച്ചുള്ള ഭേദഗതി ആര്‍ട്ടിക്കിള്‍ 15-ലെ ഒന്ന്, രണ്ട്, നാല് ഖണ്ഡങ്ങളില്‍ വരുത്തണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു. പൊതു
നിയമനങ്ങളില്‍ അവസരസമത്വം ഉറപ്പു തരുന്ന ആര്‍ട്ടിക്കിള്‍ 16(2)ല്‍ മതം, വശം, ജാതി, ലിംഗം, ജനിച്ച പ്രദേശം എന്നിവയ്‌ക്കൊപ്പവും ‘ശാരീരികവെല്ലുവിളി’ എന്ന വാക്ക് കൂട്ടിച്ചേര്‍ക്കണമെന്നും ബില്ലില്‍ പറയുന്നു.

നിരോധിക്കേണ്ട വിവേചന കാരണങ്ങള്‍ എടുത്തു പറയുകയും എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണന ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട് ഭരണഘടന. അതുകൊണ്ടുതന്നെ ശാരീരികവെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനവും നിരോധിക്കപ്പെടേണ്ടതാണ് എന്ന കാഴ്ചപ്പാട് ഭരണഘടന ഉള്‍ക്കൊള്ളുന്നുമുണ്ട്.

എന്നാല്‍, വിവേചനത്തിനെതിരായ തത്വം ഉള്‍ക്കൊള്ളുന്ന ആര്‍ട്ടിക്കിള്‍ 15-ലും 16-ലും
ശാരീരികവെല്ലുവിളി എന്ന് എടുത്തുപറയുന്നില്ല. മൗലിക അവകാശങ്ങളില്‍ ഇതു ഉള്‍പ്പെടുത്തേണ്ടത് ഇക്കാലത്ത്
ഏറെ പ്രസക്തമാണ്.

ശാരീരികവെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍, (UNCRPD) 2007ല്‍ ഇന്ത്യ അംഗീകരിച്ചു. ഇതിനായി ഇന്ത്യ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് UNCRPD കമ്മിറ്റി 2019-ല്‍ ശുപാര്‍ശ ചെയ്തതാണ്. ഇതു നിറവേറ്റാനുള്ള അന്താരാഷ്ട്ര ബാധ്യത ഇന്ത്യയ്ക്കുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എം പി വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News